2018ല്‍ നിങ്ങള്‍ പുലിയാകുമോ പൂച്ചയായി തുടരുമോ? ഇവിടെ അറിയാം എല്ലാം!
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ചില പ്രതീക്ഷകളും ആഗ്രഹങ്ങളുമൊക്കെയുണ്ടായിരിക്കും. ഈ വര്‍ഷം ഞാന്‍ അടിച്ചുപൊളിക്കും. ഈ വര്‍ഷം ഞാന്‍ സ്ഥിരമായി വ്യായാമം ചെയ്യും. ഈ വര്‍ഷം ഞാന്‍ എന്‍റെ എല്ലാ കടങ്ങളും വീട്ടും. ഈ വര്‍ഷം ഞാന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും. എന്നാല്‍ ഇതൊക്കെ നിറവേറണമെങ്കില്‍ വെറും ആഗ്രഹം മാത്രം മതിയോ? പോരാ എന്ന് എല്ലാവര്‍ക്കുമറിയാം. നമ്മള്‍ കഠിനാധ്വാനം ചെയ്യണം. എന്നാല്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രം മതിയോ? ഇതൊക്കെ നടപ്പാകണമെങ്കില്‍ അതിന് ഭാഗ്യവും സമയവും എല്ലാം ഒത്തുചേരേണ്ടതുണ്ട്. എല്ലാക്കാര്യങ്ങളും ഒത്തുചേരുമ്പോള്‍ മാത്രമാണ് ഒരു നല്ലകാര്യം സംഭവിക്കുക. പുതുവര്‍ഷം വിവിധ നക്ഷത്രങ്ങളില്‍ പെട്ടവര്‍ക്ക് എങ്ങനെയുണ്ടാവും എന്നുനോക്കാം. അവരുടെ എല്ലാ ആഗ്രഹവും നിറവേറുമോ? അവരുടെ പ്രതീക്ഷകള്‍ പൂവണിയുമോ? ഓരോ നക്ഷത്രത്തിലും പെട്ടവര്‍ക്ക് 2018ല്‍ നടക്കുന്ന ചില കാര്യങ്ങള്‍ ഇതാ: അശ്വതി പുതുവര്‍ഷത്തില്‍ ഗൃഹനിര്‍മ്മാണം തുടങ്ങാന്‍ സാധ്യത കാണുന്നു. എന്നാല്‍ അത് 2018ല്‍ തന്നെ പൂര്‍ത്തീകരിക്കുമോ എന്ന് പറയാനാവി...