ജനനസംഖ്യ ആറാണോ? ആണെങ്കില്‍ നിങ്ങള്‍ ആരെയും വശീകരിക്കും!
6,15,24 ജ്യോതിഷം എന്നു പറയുമ്പോഴേ പലര്‍ക്കും അത അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍തന്നെ വൈവിധ്യങ്ങള്‍ ഉണ്ട്. അത്തരമൊരു മാര്‍ഗമാണ് സംഖ്യാ ജ്യോതിഷം ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ഇതില്‍ ജന്മ സംഖ്യ ആറായിരിക്കുന്നവര്‍ക്ക് ആരേയും വശീകരിക്കാനുള്ള കഴിവുള്ളവരാണ്. ഫലിതപൂര്‍ണ്ണമായി സംസാരിച്ച് മറ്റുള്ളവരെ വശീകരിക്കാന്‍ പ്രാപ്‌തിയുള്ള ഇവര്‍ പൊതുവേ വളരേ നല്ല നിലയില്‍ ജീവിക്കുന്നവരാണ്. എല്ലാ മാസവും 6, 15, 24 എന്നീ തീയതികളില്‍ ജനിക്കുന്നവരുടെയെല്ലാം ഭാഗ്യസംഖ്യ 6 ആണ്. മനുഷ്യജീവിതത്തില്‍ വളരെയധികം പ്രശംസാര്‍ഹമായ സംഗതികള്‍ നേടിത്തരാന്‍ കഴിവുള്ള സംഖ്യയാണിത്. ഇനി ഇതിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുവപ്പാണ്. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്. ശുഭകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഈ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുകയോ, കൈവശം ഒരു കൈലേസ് കരുതുകയോ ചെയ്യുന്നത് ഉദ്ദേശകാര്യ സിദ്ധിക്ക് അത്യുത്ത...